വാഷിംഗ്ടൺ: കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് അമേരിക്കൻ സൈനികർ മരിച്ചതായി യുഎസ് സൈന്യം അറിയിച്ചു. പരിശീലന ദൗത്യത്തിനിടെയാണ് അപകടം.പതിവ് പരിശീലനത്തിന്റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മേഖലയിൽ യുഎസ് പ്രവർത്തനം ശക്തമാക്കിയിരുന്നു. ഫോർഡ്, ഐസൻഹോവർ എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ സഹിതം സഹായകപ്പലുകളും ഡസൻ കണക്കിന് വിമാനങ്ങളും അമേരിക്ക വിന്യസിച്ചിട്ടുണ്ട്.
അപകടത്തിനുപിന്നാലെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.അപകടകാരണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി യുഎസ് യൂറോപ്യൻ കമാൻഡ് പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന സൈനികർ യുഎസ് ആർമിയുടെ പ്രത്യേക ഓപ്പറേഷൻ ഉദ്യോഗസ്ഥരായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രസിഡന്റ് ജോ ബൈഡൻ ആദരാഞ്ജലി അർപ്പിച്ചു.അതെസമയം അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ തിരിച്ചറിഞ്ഞിട്ടില്ല.