രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ; അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന

സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് അറിയിച്ച് കരസേന.

author-image
Greeshma Rakesh
New Update
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആദ്യ അ​ഗ്നിവീർ; അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് കരസേന

സിയാച്ചിൻ: സിയാച്ചിനിൽ വീരമൃത്യു വരിച്ച ആദ്യ അഗ്നിവീർ അക്ഷയ് ലക്ഷ്മണിന് ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് അറിയിച്ച് കരസേന. 48 ലക്ഷം രൂപ ഇൻഷുറൻസും, മറ്റ് ആനുകൂല്യങ്ങൾക്കായ് 44 ലക്ഷം രൂപയും നൽകും.അഗ്നിവീറുകളുടെ സേവാ നിധി വിഹിതവും (30 ശതമാനം) സമാനമായ തുകയുടെ സര്‍ക്കാര്‍ വിഹിതവും അതിന്റെ പലിശയും ലഭിക്കും.

മാത്രമല്ല നാല് വര്‍ഷത്തെ സേവന കാലയളവ് പൂര്‍ത്തിയാകുന്നതിന് അവശേഷിക്കുന്ന കാലയളവിലേക്കുള്ള മുഴുവന്‍ ശമ്പളവും നല്‍കും.അതായത് ലക്ഷമണിന് ഇത് ഏകദേശം 13 ലക്ഷത്തിലധികം രൂപ വരും.ആംഡ് ഫോഴ്സസ് ബാറ്റില്‍ കാഷ്വാല്‍റ്റി ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ കുടുംബത്തിന് നല്‍കും. അടിയന്തിര ധനസഹായമായി ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ 30,000 രൂപയും നല്‍കുമെന്ന് സൈന്യം അറിയിച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള നേതാക്കൾ സിയാച്ചിനിൽ വീരമൃത്യവരിച്ച അഗ്നിവീർ അക്ഷയ് ലക്ഷ്മണിന് സഹായം ലഭിക്കാതാനിതെ തുടർന്ന് പ്രതിഷേധവുമായി രംഗത്തെത്തി. വീരമൃത്യുവരിച്ചാല്‍ സൈനികരുടെ കുടുംബത്തിന് പെന്‍ഷനോ മറ്റ് സഹായങ്ങളോ ലഭിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ബിജെപി രംഗത്തെത്തി.ഇതിനു പിന്നാലെയാണ് കരസേന ഉദ്യോഗസ്ഥർ സഹായവുമായി രംഗത്തെത്തിയത്.

സിയാച്ചിൻ ഡ്യൂട്ടി സേവനത്തിനിടെ വീരമൃത്യു വരിച്ച ഓപറേറ്റർ അഗ്നിവീർ ഗവാട്ടെ അക്ഷയ് ലക്ഷ്മണന് ഇന്ത്യൻ സൈന്യം ഞായറാഴ്ച ആദരാഞ്ജലി അർപ്പിച്ചിരുന്നു.ഇന്ത്യൻ ആർമിയുടെ ഫയർ ആൻഡ് ഫ്യൂറി കോർപ്‌സ് അവരുടെ കുടുംബത്തിന് അഗാധമായ അനുശോചനം അറിയിച്ചു.

'മഞ്ഞിൽ നിശ്ശബ്ദരായി നിലകൊള്ളാൻ, അവർ വീണ്ടും എഴുന്നേറ്റു മുന്നേറും. അഗ്നിവീർ (ഓപ്പറേറ്റർ) ഗവാട്ടെ അക്ഷയ് ലക്ഷ്മണന്റെ പരമോന്നത ത്യാഗത്തെ ഫയർ ആൻഡ് ഫ്യൂറി കോർപ്സിന്റെ എല്ലാ അഭിവാദ്യവും. സിയാച്ചിൻ, കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുന്നു,” ദു:ഖത്തിന്റെ ഈ വേളയിൽ കുടുംബത്തോടൊപ്പം ഉറച്ചു നിൽക്കുന്നു'.-ഫയർ ആൻഡ് ഫ്യൂറി കോർപ്സ് എക്‌സിൽ കുറിച്ചു.

india rahul gandhi narendra modi Indian army agniveer indian navy