'സംസ്കാരത്തിന്റെ ഭാഗമാണ് വെടിക്കെട്ട്'; സർക്കാർ തലത്തിൽ അപ്പീലിന് പോകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈകോടതി ഉത്തരവിനെതിരെ സർക്കാർ തലത്തിൽ അപ്പീലിന് പോകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ

author-image
Greeshma Rakesh
New Update
 'സംസ്കാരത്തിന്റെ ഭാഗമാണ്  വെടിക്കെട്ട്'; സർക്കാർ തലത്തിൽ അപ്പീലിന് പോകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈകോടതി ഉത്തരവിനെതിരെ സർക്കാർ തലത്തിൽ അപ്പീലിന് പോകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ.അസമയം ഏതാണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്കാരത്തിന്റെ ഭാഗമാണ് വെടിക്കെട്ട്. വിഷയത്തിൽ ദേവസ്വം ബോർഡുകളടക്കം അപ്പീലിന് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

ആരാധനാലയങ്ങളിൽ അസമയത്ത് നടക്കുന്ന വെടിക്കെട്ടിനാണ് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്.

മാത്രമല്ല ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ജില്ല കലക്ടർമാർ ഇത് ഉറപ്പുവരുത്തണം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

kerala kerala government kerala highcourt fireworks ban k radhakrishnan