അങ്കമാലിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

അങ്കമാലി കറുകുറ്റിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

author-image
Web Desk
New Update
അങ്കമാലിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം

 

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ മൂന്നുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സമീപത്തെ കെട്ടിടത്തിലേക്കും തീ പടര്‍ന്നിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

ന്യൂയര്‍ കുറി സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ആദ്യനിലയില്‍ പ്രവര്‍ത്തിക്കുന്നത് റെസ്റ്റോറന്റാണ്. ഇവിടെ നിന്നാണോ തീപിടിച്ചത് എന്നത് വ്യക്തമല്ല. മൂന്നുനില കെട്ടിടം ഏതാണ്ട് പൂര്‍ണമായും തീ വിഴുങ്ങിയ സ്ഥിയിലാണ്.

വഴിയാത്രക്കാരാണ് തീപടരുന്നത് ആദ്യം കണ്ടത്. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തുകയായിരുന്നു.

 

 

kerala kochi angamaly