തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ ദിവസം സഭയില്‍ 200 ചോദ്യങ്ങളാണ് മന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനു പോലും മന്ത്രി മറുപടി നല്‍കിയില്ല.
സാമ്പത്തിക സ്ഥിതി, എക്‌സാലോജിക്കിന്റെ ജിഎസ്ടി, കേരളീയം സ്‌പോണ്‍സര്‍ഷിപ്പ് തുടങ്ങി വിവാദ വിഷയങ്ങളുള്‍പ്പെടെ എല്ലാ ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറി.
സാധാരണ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് സഭയില്‍ നേരിട്ടും മറ്റുള്ളവയ്ക്ക് നിയമസഭാ വെബ്‌സൈറ്റിലുമാണ് മറുപടി നല്‍കുക. എന്നാല്‍, ചോദ്യങ്ങള്‍ക്കൊന്നും മന്ത്രി മറുപടി നല്‍കിതേയില്ല.