മാലെ: മാലദ്വീപ് പാര്‍ലമെന്റില്‍ തമ്മിലടിച്ച് ജനപ്രതിനിധികള്‍. സംഘര്‍ഷത്തില്‍ നിരവധി എംപിമാര്‍ക്ക് പരിക്കേറ്റു. ഒരു എംപിയുടെ തല പൊട്ടി.
പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി) അംഗങ്ങളും മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി), ദ് ഡെമോക്രാറ്റ്‌സ് അംഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രതിഷേധ സൂചകമായി ചില എംപിമാര്‍ സംഗീതോപകരണങ്ങള്‍ ഉള്‍പ്പെടെ വായിച്ചു.
പ്രസിഡന്റ് മുഹമ്മദ് മുയിസു മന്ത്രിസഭ ഭരണത്തില്‍ തുടരുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചു. ഇതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടുന്നതിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് നിശ്ചയിച്ചിരുന്നത്. മുയിസുവിന്റെ 22 അംഗ മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയാറായില്ല. ഇതാണ് സംഘര്‍ഷത്തിനു കാരണം.