കൂട്ടിലായത് ഏഴ് വയസുള്ള പെണ്‍കടുവ; തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാന്‍ സാധ്യത

ചൊവ്വാഴ്ച രാത്രി വയനാട് മൈലമ്പാടിയില്‍ കൂട്ടിലായത് ഏഴ് വയസ്സുള്ള പെണ്‍ കടുവ.

author-image
Athira
New Update
കൂട്ടിലായത് ഏഴ് വയസുള്ള പെണ്‍കടുവ; തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാന്‍ സാധ്യത

കല്‍പറ്റ: ചൊവ്വാഴ്ച രാത്രി വയനാട് മൈലമ്പാടിയില്‍ കൂട്ടിലായത് ഏഴ് വയസ്സുള്ള പെണ്‍ കടുവ. രാത്രി ഒന്‍പതരയോടെ കടുവയെ ബത്തേരി കുപ്പാടി പച്ചാടിയിലെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. ജനവാസ മേഖലയില്‍ നിന്ന് പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. ഡബ്ല്യുവൈഎസ് 07 എന്ന് വനംവകുപ്പ് അടയാളപ്പെടുത്തിയ കടുവയാണ് കൂട്ടില്‍ കുടുങ്ങിയത്.

കടുവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളോ പരിക്കുകളോ ഉണ്ടെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന നടത്തും. ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനാണ് തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റുമോ എന്ന തീരുമാനം എടു്ക്കുക. നേരത്തെ പിടിയിലായ കടുവകളെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്, തൃശൂര്‍ മൃഗശാല എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്.

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള മൈലമ്പാടിയില്‍ പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ കൃഷിയിടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്.

മൈലമ്പാടിയിലും സമീപപ്രദേശങ്ങളായ പുല്ലുമല, അപ്പാട് എന്നിവിടങ്ങളിലും 10 ദിവസമായി കടുവയുടെ സാന്നിധ്യമുണ്ട്. ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കടുവ നാല് ആടുകളെ കൊന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് കൂട് സ്ഥാപിച്ചത്.

 

Latest News kerala news news updates