ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ചിനിടെ ഭാരത് കിസാന്‍ യൂണിയന്‍ (ഏക്ത സിദ്ദുപുര്‍) നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. കര്‍ഷക സമരം തുടങ്ങുന്നതിന് കുറച്ചു ദിവസം മുമ്പാണ് വിവാദ പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദിക്കെതിരായി ഭാരത് കിസാന്‍ യൂണിയന്‍ (ഏക്ത സിദ്ദുപുര്‍) നേതാവ് ജഗ്ജിത് സിങ് ദല്ലേവാല്‍ സംസാരിച്ച വിഡിയോയാണ് വിവാദമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുകയാണെന്നും അത് താഴേക്ക് കൊണ്ടുവരണമെന്നുമാണ് വിഡിയോയില്‍ ജഗ്ജിത് പറയുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയര്‍ന്നു. നമുക്ക് കുറച്ചു സമയം മാത്രമാണ് ബാക്കിയുള്ളത്. അദ്ദേഹത്തിന്റെ ഗ്രാഫ് എങ്ങനെയും താഴ്ത്തണം. വിഡിയയോയില്‍ ജഗ്ജിത് സിങ് പറയുന്നു.
ജഗ്ജിത്തിന്റെ വാക്കുകള്‍ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തു വന്നു. കര്‍ഷക സംഘടന നേതാവിന്റേത് രാഷ്ട്രീയ പരാമര്‍ശമാണെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.