വ്യാജ ഐഡി കാർഡ് നിർമാണം; അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ

ആപ്പ്ളിക്കേഷൻസ് ഉപയോഗിച്ചുള്ള വ്യാജ ഐഡി കാർഡ് നിർമ്മാണം സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ അന്വേഷിക്കണമെന്ന് ഡിജിപിക്ക് നിർദേശം നൽകിയെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎസ് വ്യക്തമാക്കി.

author-image
Hiba
New Update
വ്യാജ ഐഡി കാർഡ് നിർമാണം; അന്വേഷിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: ആപ്പ്ളിക്കേഷൻസ് ഉപയോഗിച്ചുള്ള വ്യാജ ഐഡി കാർഡ് നിർമ്മാണം സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ അന്വേഷിക്കണമെന്ന് ഡിജിപിക്ക് നിർദേശം നൽകിയെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎസ്

വ്യക്തമാക്കി.

പെട്ടന്ന് തന്നെ നടപടി എടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി. വ്യാജ ഐഡി നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അത് വളരെ തെറ്റായ കാര്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ വിഷയം ഉന്നയിക്കും. നിലവിലുള്ള പ്രിൻ്റിംഗ് ഹൈ സെക്യൂരിറ്റി ആണ്. അത് വ്യാജമായി ഉണ്ടാക്കാനാവില്ല.

വാർത്തയിൽ വന്നത് പഴയ കാർഡാണ്, എങ്ങനെയാണ് അത് ചെയ്തത് എന്ന് അറിയില്ലെന്നും സഞ്ജയ് കൗൾ പറഞ്ഞു. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുമോ എന്നത് തൻ്റെ പരിധിയിൽ അല്ലെന്ന് വ്യക്തമാക്കിയ സഞ്ജയ് കൗൾ വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ പരാതിയെ തുടർന്നാണ് അന്വേഷണം ഉയർജിതമാക്കിയത്.

 
youth congress fake id card