തലക്കടിച്ച് വീഴ്ത്തി കമ്മൽ കവർന്നെന്ന് പെൺകുട്ടി; പിന്നാലെ പൊലീസ് അന്വേഷണം, ഒടുവില്‍ ട്വിസ്റ്റ്!

വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നെന്ന സംഭവത്തിൽ വൻട്വിസ്റ്റ്.കൊല്ലം കൊട്ടാരക്കരയിലെ വിദ്യാർത്ഥിനി നൽകിയത് വ്യാജ പരാതിയെന്ന് പൊലീസ് കണ്ടെത്തി.

author-image
Greeshma Rakesh
New Update
തലക്കടിച്ച് വീഴ്ത്തി കമ്മൽ കവർന്നെന്ന് പെൺകുട്ടി; പിന്നാലെ പൊലീസ് അന്വേഷണം, ഒടുവില്‍ ട്വിസ്റ്റ്!

കൊല്ലം: വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നെന്ന സംഭവത്തിൽ വൻട്വിസ്റ്റ്.കൊല്ലം കൊട്ടാരക്കരയിലെ വിദ്യാർത്ഥിനി നൽകിയത് വ്യാജ പരാതിയെന്ന് പൊലീസ് കണ്ടെത്തി.

വീട്ടിൽ നിന്ന് സ്നേഹവും പരിഗണനയും കിട്ടാത്തതിലുണ്ടായ മനോവിഷമമാണ് കുട്ടിയുടെ ഇത്തരമൊരു വ്യാജ പരാതിയിയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.മാത്രമല്ല കുട്ടിക്ക് പരിക്കേറ്റിട്ടില്ലെന്നും കമ്മൽ ആരും കവർന്നെടുത്തതല്ലെന്നും പൊലീസ് വ്യക്തമാക്കി.നിലവിൽ കമ്മൽ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ട്യൂഷന് പോകും വഴി അക്രമികൾ തലക്കടിച്ച് വീഴ്ത്തി കമ്മൽ കവർന്നുവെന്നാണ് ഹൈസ്കൂൾ വിദ്യാർത്ഥിനി നൽകിയ പരാതി. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയുടേതായിരുന്നു പരാതി. രണ്ട് കമ്മലും അക്രമികൾ കവർന്നു എന്നായിരുന്നു പെൺകുട്ടി പരാതിയിൽ പറഞ്ഞത്. ഓയൂർ കുരിശുംമൂട്ടിലാണ് സംഭവമുണ്ടായത്.തുടർന്ന് പരാതിയുടെ സത്യാവസ്ഥ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.

police Kottarakkara student fake complaint