കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും ആറുവയസ്സുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളിലൊരാളായ സ്ത്രീയെക്കുറിച്ച് വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയായ വിദ്യാർത്ഥി.കൊല്ലം എൻഎസ്എസ് കോളേജിലം വിദ്യാർത്ഥിയാണ് സ്ത്രീയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.
ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഇരുത്തിയ ശേഷം ഈ സ്ത്രീ കടന്നുകളയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൊല്ലം എസ് എൻ കോളേജിലെ വിദ്യാർത്ഥികളാണ് കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഇരിക്കുന്നതായി ആദ്യം കണ്ടത്.മാസ്ക് ധരിച്ച, മഞ്ഞ ടോപ്പും വെള്ള പാൻും വെള്ള ഷാളും ധരിച്ച ഒരു സ്ത്രീയാണ് കുഞ്ഞിനെ ഇവിടെ ഇരുത്തിയിട്ട് നടന്നു പോയതെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥി വെളിപ്പെടുത്തി.
കുഞ്ഞിനെ മാസ്ക് ധരിപ്പിച്ചാണ് ഇരുത്തിയിരുന്നതെന്നും അതിനാൽ ആദ്യം മനസിലായിരുന്നില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മാസ്ക് ധരിച്ച സ്ത്രീ തല മൂടിയാണ് ഷാൾ ധരിച്ചിരുന്നത്.
പിന്നീട് കുട്ടിയെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സ്ത്രീ തിരികെ വരാതായതോടെയാണ് വിദ്യാർത്ഥികൾക്ക് സംശയം തോന്നിയതെന്നും അവർ പറഞ്ഞു. നാടെങ്ങും പൊലീസും ജനങ്ങളും പരിശോധന ശക്തമാക്കിയതോടെ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികൾ നിർബന്ധിതരാകുകയായിരുന്നു.