രാജസ്ഥാനില്‍ ബിജെപി, മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളിലെ ഫലം സംബന്ധിച്ച വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനില്‍ ബിജെപിക്ക് ഭരണം പ്രവചിച്ച് ടൈംസ് നൗ എക്സിറ്റ് പോള്‍.

author-image
Web Desk
New Update
രാജസ്ഥാനില്‍ ബിജെപി, മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

 

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഫലം സംബന്ധിച്ച വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനില്‍ ബിജെപിക്ക് ഭരണം പ്രവചിച്ച് ടൈംസ് നൗ എക്സിറ്റ് പോള്‍. ബിജെപി 108 മുതല്‍ 128 വരെ സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 56 മുതല്‍ 72 വരെ സീറ്റുകളാണ് ടൈംസ് നൗ പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 13-21 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. 2018ല്‍ കോണ്‍ഗ്രസ് 100 സീറ്റുകളിലും ബിജെപി 73 സീറ്റുകളിലുമാണ് വിജയിച്ചത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 110-124 സീറ്റ് വരേയും ബിജെപി 106 മുതല്‍ 116 സീറ്റില്‍ വരേയും വിജയിക്കുമെന്ന് ടൈംസ് നൗ-ഇടിജി എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍കൈ പ്രവചിക്കുന്നതാണ് എക്സിറ്റ് പോള്‍.

മധ്യപ്രദേശില്‍, ഒരു ചെറിയ കാലയളവൊഴിച്ചാല്‍ രണ്ട് ദശകമായി ബിജെപിയാണ് ഭരിക്കുന്നത്. 230 മണ്ഡലങ്ങളിലേക്കായി നവംബര്‍ 17 നായിരുന്നു വോട്ടെടുപ്പ്. 2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച് കമല്‍നാഥ് മുഖ്യമന്ത്രിയായെങ്കിലും സര്‍ക്കാര്‍ പതിനഞ്ച് മാസത്തിനരം വീഴുകയായിരുന്നു. ബിജെപി 109 സീറ്റുകളായിരുന്നു നേടിയത്.

 

madhyapradesh exit poll rajastan