''എല്ലാം 2047-ലേക്ക്, ഇന്നത്തേക്ക് എന്താണ്?'';കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ തൃണമൂൽ കോൺഗ്രസ് എംപി

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് 'ഫ്യൂച്ചറിസ്റ്റിക്' ആണെന്നും അതിൽ ഇന്നത്തേക്കായി ഒന്നുമില്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി ശത്രുഘ്‌നൻ സിൻഹ.

author-image
Greeshma Rakesh
New Update
''എല്ലാം 2047-ലേക്ക്, ഇന്നത്തേക്ക് എന്താണ്?'';കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ തൃണമൂൽ കോൺഗ്രസ് എംപി

 

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്  ഭാവിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇന്നത്തേക്കായി ഒരു പദ്ധതികളും അതിൽ ഇല്ലെന്നും തൃണമൂൽ കോൺഗ്രസ് എംപി ശത്രുഘ്‌നൻ സിൻഹ.

"ബജറ്റ് ഭാവിയിലേക്കാണ്. എല്ലാം 2047-ലേക്കുള്ളതാണ്, എന്നാൽ ഇന്ന് എന്താണ്? തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ചോ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനെക്കുറിച്ചോ ഈ ബജറ്റ് എന്തെങ്കിലും പറയുന്നുണ്ടോ... എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിന് അവർക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ?” എംപി ചോദിച്ചു.

‌അതെസമയം രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിലെ ആരോഗ്യ സംരക്ഷണവും പെൺകുട്ടികൾക്കുള്ള വാക്സിനേഷൻ സംരംഭത്തിലും സിൻഹ സംതൃപ്തി പ്രകടിപ്പിച്ചു."9-14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ഗർഭാശയ ക്യാൻസർ തടയാൻ സൗജന്യ വാക്സിനേഷൻ നൽകുന്നത് നല്ലതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

.

‌അതെസമയം രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിലെ ആരോഗ്യ സംരക്ഷണവും പെൺകുട്ടികൾക്കുള്ള വാക്സിനേഷൻ സംരംഭത്തിലും സിൻഹ സംതൃപ്തി പ്രകടിപ്പിച്ചു."9-14 വയസ് പ്രായമുള്ള പെൺകുട്ടികൾക്ക് ഗർഭാശയ ക്യാൻസർ തടയാൻ സൗജന്യ വാക്സിനേഷൻ നൽകുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസിനായി എന്തെങ്കിലും വ്യവസ്ഥയുണ്ടോ എന്നും ചോദിച്ചു.

കേന്ദ്ര ബജറ്റിനെ എല്ലാവിഭാഗങ്ങളും ഉൾക്കൊള്ളുന്ന ബജറ്റ്' എന്ന് കേന്ദ്രമന്ത്രിമാർ വാഴ്ത്തിയപ്പോഴും, അതിനെ 'തിരഞ്ഞെടുപ്പ് ബജറ്റ്' എന്ന് വിശേഷിപ്പിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നിരുന്നു.ഇടക്കാല ബജറ്റ് ജനങ്ങളെ കുടുക്കാനുള്ള സാമ്പത്തിക വല മാത്രമാണെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ് രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു.സംസ്ഥാനത്തിനായുള്ള റെയിൽ ശൃംഖല വിപുലീകരിക്കുന്നതിനെക്കുറിച്ച് ഒരു പരാമർശവുമില്ലെന്നും മെട്രോ റെയിൽ ആരംഭിക്കാൻ കഴിയാത്ത ഹിമാചൽ പോലുള്ള മലയോര സംസ്ഥാനങ്ങൾക്കായി അതിവേഗ ഗതാഗത സംവിധാനത്തെക്കുറിച്ച് പരാമർശമില്ലെന്നും സുഖു പറഞ്ഞു.

ഇടക്കാല ബജറ്റിൽ ഹരിത ഊർജ മേഖലയെ കേന്ദ്രം അവഗണിച്ചതായും അദ്ദേഹം ചൂണ്ടികാട്ടി.ബജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് പരാമർശിച്ചിട്ടുണ്ടെങ്കിലും ഹരിത, സൗരോർജ്ജ പദ്ധതികൾ എങ്ങനെ കൈവരിക്കുമെന്നതിൽ വ്യക്തമായ മാർഗരേഖയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന, സമഗ്ര വികസനം, ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ, വിവിധ വിഭാഗങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ സാമ്പത്തിക നയങ്ങളിൽ ഊന്നൽ നൽകിയാണ് 2024-25 ലെ ഇടക്കാല ബജറ്റ് സർക്കാർ വ്യാഴാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ചത്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളെ വളർച്ചാ യന്ത്രങ്ങളാക്കി മാറ്റും.

ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം പ്രതീക്ഷിക്കുന്ന രണ്ടാം മോദി സർക്കാരിൻ്റെ അവസാന ബജറ്റായിരുന്നു വ്യാഴാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. ലോക്‌സഭയിൽ തൻ്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ച സീതാരാമൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

budget 2024 bjp government nirmala sitharaman narendra modi TMC shatrughan sinha