'രാമക്ഷേത്ര രാഷ്ട്രീയക്കളിയില്‍ വീഴുന്ന മണ്ടന്മാരല്ല ജനങ്ങള്‍; ശ്രീരാമനെ ആദരവോടെ കാണുന്നു'

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളിയില്‍ വീഴാന്‍ മാത്രം മണ്ടന്മാരല്ല ജനങ്ങളെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍

author-image
Web Desk
New Update
'രാമക്ഷേത്ര രാഷ്ട്രീയക്കളിയില്‍ വീഴുന്ന മണ്ടന്മാരല്ല ജനങ്ങള്‍; ശ്രീരാമനെ ആദരവോടെ കാണുന്നു'

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്ട്രീയക്കളിയില്‍ വീഴാന്‍ മാത്രം മണ്ടന്മാരല്ല ജനങ്ങളെന്ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍. കോഴിക്കോട് ബീച്ചില്‍ യൂത്ത് ലീഗിന്റെ റാലിയോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമനെ എല്ലാവരും ആദരവോടെയാണ് കാണുന്നത്. എന്നാല്‍, എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജാതിയുടേയും മതത്തിന്റെയും പേരില്‍ ആരെയും തമ്മിലടിപ്പിക്കാന്‍ നോക്കണ്ട. സാഹോദര്യം ഉറപ്പാക്കാന്‍ ലീഗും യൂത്ത് ലീഗും ഉണ്ടാകും. ബാബരി പള്ളിയുടെ തകര്‍ച്ചയുടെ വേദനയില്‍ കഴിയുന്നവര്‍ അല്ല മുസ്ലിങ്ങള്‍. ഒരുപാട് മുന്നോട്ട് പോകാന്‍ ഉണ്ട്. തമ്മിലടിപ്പിക്കാന്‍ നടക്കുന്നവരെ ചെറുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ പ്രതിഷ്ഠയെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമം. എന്നാല്‍ രാജ്യത്തെ പട്ടിണിയും മറ്റു പ്രശ്‌നങ്ങളും ബിജെപിക്ക് കാര്യമില്ല. ഇന്ത്യന്‍ ജനതയുടെ വൈകാരികത ചൂഷണം ചെയ്യുകയാണ്. ചരിത്ര യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ മുസ്ലീംങ്ങളെ സംരക്ഷിക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്.

വിയോജിപ്പുകളെ ഭരണകൂടം അംഗീകരിക്കാത്ത സ്ഥിതിയാണ്. എതിര്‍ സ്വരങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. എതിര്‍ സ്വരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

kerala ayodhya ram mandir india ram mandir panakkad sadiq ali shihab thangal