സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി; ഡോക്ടറുടെ നിർദ്ദേശപ്രകാരമേ മരുന്നുകൾ കഴിക്കാവൂ

പനിക്കൊപ്പം ശരീരവേദനയുണ്ടായാൽ മെഡിക്കൽ സ്റ്റോറിൽ നിന്നും വേദന സംഹാരി വാങ്ങി കഴിച്ച് നിസാരവത്കരിക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. മഴ ഇടവിട്ട് തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരാൻ സാധ്യതയുണ്ട്.

author-image
Hiba
New Update
സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി; ഡോക്ടറുടെ നിർദ്ദേശപ്രകാരമേ മരുന്നുകൾ കഴിക്കാവൂ

തിരുവനന്തപുരം: പനിക്കൊപ്പം ശരീരവേദനയുണ്ടായാൽ മെഡിക്കൽ സ്റ്റോറിൽ നിന്നും വേദന സംഹാരി വാങ്ങി കഴിച്ച് നിസാരവത്കരിക്കരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. മഴ ഇടവിട്ട് തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിയും എലിപ്പനിയും പടരാൻ സാധ്യതയുണ്ട്.

പനി ബാധിച്ച രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മന്ത്രി വീണ ജോർജിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി.

പനി മരണങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ശേഖരിക്കണമെന്ന്‌ ജില്ലാതലത്തിൽ നിർദ്ദേശം നൽകി. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ കഴിക്കണം.

തൊലിപുറത്തെ മുറിവിലൂടെയല്ലാതെയും എലിപ്പനി ബാധിക്കാൻ സാദ്ധ്യതയുള്ളതിനാൽ മഴവെള്ളത്തിലൂടെ നടക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. നേരിയ പനിയോടൊപ്പം വയറുവേദന, ഛർദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഡെങ്കിപ്പനി സംശയിച്ച് ഉടനടി ചികിത്സ തേടണം. പനിയുള്ള കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. വീടിൻ്റെ അകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാതെ നോക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

 
 
 
kerala denku fever rat fever