ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വെറുതെ കളയേണ്ട; തിരിച്ചുക്കൊടുത്താല്‍ 10 രൂപ

തമിഴ്‌നാട്ടില്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഇനി വെറുതെ കളയേണ്ട. കാലിക്കുപ്പികള്‍ തിരിച്ചെടുക്കുന്ന സംവിധാനം ഏപ്രിലിലോടെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പന ശാലകളിലും പുതിയ പദ്ധതി നടപ്പിലാക്കി തുടങ്ങും.

author-image
anu
New Update
ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വെറുതെ കളയേണ്ട; തിരിച്ചുക്കൊടുത്താല്‍ 10 രൂപ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ ഇനി വെറുതെ കളയേണ്ട. കാലിക്കുപ്പികള്‍ തിരിച്ചെടുക്കുന്ന സംവിധാനം ഏപ്രിലിലോടെ സംസ്ഥാനത്തെ എല്ലാ മദ്യവില്‍പന ശാലകളിലും പുതിയ പദ്ധതി നടപ്പിലാക്കി തുടങ്ങും. കാലിക്കുപ്പി വെറുതെ അങ്ങ് നല്‍കേണ്ട. പകരം കുപ്പി തിരിച്ചു നല്‍കുമ്പോള്‍ 10 രൂപ കിട്ടും. മദ്യം വില്‍ക്കുമ്പോള്‍ കുപ്പിക്ക് പത്തുരൂപ അധികം ഈടാക്കിയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്.

ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതുകൊണ്ടുള്ള പാരിസ്ഥിതികപ്രശ്‌നങ്ങളും അപകടങ്ങളും കണക്കിലെടുത്താണ് പുതിയ സംവിധാനം. ടാസ്മാക്കിന്റെ ഓരോ മദ്യവില്‍പ്പനശാലയോടു ചേര്‍ന്നും കാലിക്കുപ്പി തിരിച്ചെടുക്കുന്ന കൗണ്ടറുകള്‍ തുടങ്ങും. ഇതിന്റെ നടത്തിപ്പ് കരാര്‍ നല്‍കും. ഈ മാസം അവസാനത്തോടെ കരാറിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തിരിച്ചെടുക്കുന്ന സംവിധാനം ഊട്ടി, കൊടൈക്കനാല്‍, യേര്‍ക്കാട് തുടങ്ങിയ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നേരത്തേ തുടങ്ങിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണിത്. ഏതാനും ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയിരുന്നു. അതാണ് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നത്.

Latest News national news