സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഊന്നൽ നൽകുന്നത്: എസ് ജയശങ്കർ

വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കവടിയാറിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Greeshma Rakesh
New Update
സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഊന്നൽ നൽകുന്നത്: എസ് ജയശങ്കർ

തിരുവനന്തപുരം: രാജ്യത്തെ സാധാരണ ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് കേന്ദ്രസർക്കാർ ഊന്നൽ നൽകുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കവടിയാറിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര വികസിത ഇന്ത്യയിലേക്കാണ് നമ്മെ നയിക്കുന്നത്. കോവിഡ് കാലത്ത് ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന ആശയത്തിൽ നിന്നാണ് പി എം ഗരിബ് കല്യാൺ അന്ന യോജനയ്ക്കു കേന്ദ്ര സർക്കാർ രൂപം നൽകിയതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വിവിധ കേന്ദ്ര പദ്ധതികളിലൂടെ ലഭ്യമാക്കിയ വായ്പകൾ അദ്ദേഹം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു.

വികസിത് ഭാരത് സങ്കൽപ് യാത്ര സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഉജ്ജ്വല യോജനയ്ക്ക് കീഴിൽ 5 ഗുണഭോക്താക്കൾക്ക് പുതിയ പാചക വാതക കണക്ഷനുകളും ചടങ്ങിൽ വിതരണം ചെയ്തു.

 

 

 

india kerala s jayashankar