സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധന; ഉത്തരവ് ഉടന്‍ പുറത്തിറക്കും

ബുധനാഴ്ച മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധന; ഉത്തരവ് ഉടന്‍ പുറത്തിറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും. ഇത് സംബന്ധിച്ച് റഗുലേറ്ററി കമ്മീഷന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി.വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം. ഉത്തരവ് ഉടന്‍ പുറത്തിറക്കും.

ബുധനാഴ്ച മുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്കാവും കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് ശരാശരി 40 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും കാരണം വൈകുകയായിരുന്നു.

kerala KSEB Electricity Board