ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ വെറുതെവിട്ടു; 'ഇത് നയതന്ത്ര വിജയം', പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ‌നാവികർ

മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഖത്തറിലെ അപ്പീൽ കോടതി നാവികരെ വെറുതെവിട്ട കാര്യം അറിയിച്ചത്.

author-image
Greeshma Rakesh
New Update
ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ വെറുതെവിട്ടു; 'ഇത് നയതന്ത്ര വിജയം', പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് ‌നാവികർ

 

ഖത്തർ : ചാരവൃത്തി ആരോപിച്ച് ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഖത്തറിലെ അപ്പീൽ കോടതി നാവികരെ വെറുതെവിട്ട കാര്യം അറിയിച്ചത്.

ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്. ഖത്തർ അമിർ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു.

നേരത്തെ ഖത്തറിൽ ഇന്ത്യ നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് നാവികരുടെ വധശിക്ഷയിൽ കഴിഞ്ഞ മാസം ഇളവ് ലഭിക്കുകയും തടവുശിക്ഷയായി കുറയ്‌ക്കുകയും ചെയ്തിരുന്നു.അതെസമയം ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഖത്തറിൽ നിന്ന് രാജ്യത്ത് മടങ്ങിയെത്താൻ സഹായിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്ന എട്ട് ഇന്ത്യക്കാരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. ഇവരിൽ ഏഴ് പേരും നാട്ടിൽ മടങ്ങിയെത്തി. ഖത്തറിൽ നിന്ന് ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ നന്ദി പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലാണ് ഞങ്ങളെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചത്. ഖത്തർ ഭരണകൂടവുമായി കേന്ദ്രസർക്കാർ നിരന്തരം ഇടപെട്ടിരുന്നു, ഈ പരിശ്രമമാണ് ഇന്ന് ഞങ്ങളെ സ്വതന്ത്രരാക്കിയത്. നിയമപരമായ എല്ലാ സഹായങ്ങളും ഇന്ത്യൻ ഭരണകൂടം ഒരുക്കിയിരുന്നു. – നാവികരിൽ ഒരാൾ പ്രതികരിച്ചു.

2024 ഒക്ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മുന്‍ നാവികരുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഡിസംബര്‍ 28ന് അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി. പകരം ഓരോത്തര്‍ക്കും വ്യത്യസ്ത കാലയളവിലുള്ള ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അല്‍ ദഹ്റ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അറസ്റ്റിലായത്.

 

ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഖത്തര്‍ അധികൃതരോ ഇന്ത്യന്‍ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 25ന് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും തുടര്‍ന്ന് ഒക്ടോബര്‍ 26ന് പ്രാഥമിക കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിക്കുകയുമായിരുന്നു.

malayali central government qatar narendra modi indian navy Indian Nationals