ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നികുതി ചുമത്തി എല്‍ സാല്‍വഡോര്‍

പുതിയ ഫീസ് ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വന്നു.സെന്‍ട്രല്‍ അമേരിക്കയിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം തടയുന്നതിനാണ് പുതിയ നടപടി.

author-image
Greeshma Rakesh
New Update
ആഫ്രിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് നികുതി ചുമത്തി എല്‍ സാല്‍വഡോര്‍

സാൻ സാൽവഡോർ: ഇന്ത്യ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഉള്ള യാത്രക്കാരില്‍ നിന്ന് 1,000 ഡോളര്‍ അതായത് ഇന്ത്യല്‍ രൂപ ഏകദേശം 80,000ല്‍ അധികം ഫീസ് ഈടാക്കി എല്‍ സാല്‍വഡോര്‍. പുതിയ ഫീസ് ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വന്നു.സെന്‍ട്രല്‍ അമേരിക്കയിലൂടെ യുഎസിലേക്കുള്ള കുടിയേറ്റം തടയുന്നതിനാണ് പുതിയ നടപടി.

ഇന്ത്യയില്‍ നിന്നോ 50-ലധികം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നോ ഉള്ള പാസ്പോര്‍ട്ടില്‍ യാത്ര ചെയ്യുന്നവര്‍ ഫീസ് അടയ്ക്കാന്‍ ബാധ്യസ്ഥരായിരിക്കുമെന്ന് എല്‍ സാല്‍വഡോറിന്റെ പോര്‍ട്ട് അതോറിറ്റി അവരുടെ വെബ്സൈറ്റിലൂടെ അറിയിച്ചു.

ഇത്തരത്തില്‍ സമാഹരിക്കുന്ന തുക രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുമെന്നും അതോറിറ്റി കൂട്ടിച്ചേര്‍ത്തു.എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുകെലെ ഈ ആഴ്ച യുഎസ് അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ബ്രയാന്‍ നിക്കോള്‍സുമായി കൂടികാഴ്ച നടത്തിയിരുന്നു.കൂടികാഴ്ച്ചയില്‍ മറ്റ് വിഷയങ്ങള്‍ക്കൊപ്പം അനിയന്ത്രിതമായ കുടിയേറ്റം പരിഹരിക്കാനുള്ള ശ്രമങ്ങളും ചര്‍ച്ച ചെയ്തു.

സെപ്റ്റംബറില്‍ അവസാനിച്ച 2023 സാമ്പത്തിക വര്‍ഷത്തില്‍ യുഎസില്‍ 3.2 ദശലക്ഷം കുടിയേറ്റക്കാര്‍ എത്തിയതായി റിപ്പോര്‍ട്ട് ചെയ്തു.ആഫ്രിക്കയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള നിരവധി കുടിയേറ്റക്കാര്‍ സെന്‍ട്രല്‍ അമേരിക്ക വഴി യുഎസിലെത്തുന്നു.

വിഎറ്റി ഉള്‍പ്പെടെ, ബാധിത രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന് 1,130 ഡോളര്‍ (ഇന്ത്യ രൂപ 94,059.28) ആണ് അധിക ചിലവ്.രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപയോഗം വര്‍ധിച്ചതിനാലാണ് ഫീസ് ചുമത്തിയതെന്ന് പ്രസ്താവനയില്‍ പറയുന്നു.

ആഫ്രിക്കയിലെയും ഇന്ത്യയിലെയും 57 രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒരോ ദിവസവും വരുന്ന യാത്രക്കാരെ കുറിച്ച് വിമാനക്കമ്പനികള്‍ സാല്‍വഡോറന്‍ അധികൃതരെ അറിയിക്കേണ്ടതുണ്ട്.
ഹബിന്റെ ഏറ്റവും വലിയ ഉപയോക്താക്കളില്‍ ഒരാളായ കൊളംബിയന്‍ എയര്‍ലൈന്‍ അവിയാന്‍ക,പട്ടിയിലുള്ള രാജ്യങ്ങളില്‍ നിന്ന് എല്‍ സാല്‍വഡോറിലേക്കുള്ള വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് നിര്‍ബന്ധിത ഫീസ് നല്‍കണമെന്ന് ഇതിനകം യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കിട്ടുണ്ട്.

 

india tax africa flight ticket ei salvador