രാജ്യം വിടരുത്; ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി ഇ.ഡി

ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇ.ഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചതെന്നാണ് വിവരം.വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിസാണ് ഇഡി അന്വേഷണം നടക്കുന്നത്.

author-image
Greeshma Rakesh
New Update
രാജ്യം വിടരുത്; ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി ഇ.ഡി

ന്യൂഡൽഹി: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് അഭ്യർഥിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ഇ.ഡി നീക്കം നിലവിൽ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ബൈജുവിന് കനത്ത വെല്ലുവിളിയാണ്. ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇ.ഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചതെന്നാണ് വിവരം.വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിസാണ് ഇഡി അന്വേഷണം നടക്കുന്നത്.

 

ഒന്നര വർഷം മുമ്പ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിന്റെ നിർദേശ പ്രകാരമായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്. ഇതുപ്രകാരം വ്യക്തിയുടെ വിദേശയാത്ര പരിപാടികൾ അന്വേഷണ ഏജൻസികൾക്ക് അറിയാനാകും. എന്നാൽ, വിദേശയാത്ര നടത്തുന്നതിൽ നിന്നും ഒരാളെ തടയാനാവില്ല.

എന്നാൽ, ബൈജു രവീന്ദ്രൻ വിദേശത്തേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അന്ന് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിൽ ഭേദഗതി വരുത്തണമെന്ന് ഇന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, നിലവിൽ ബൈജു രവീന്ദ്രൻ ദുബൈയിലാണ് ഉള്ളതെന്നാണ് വിവരം. നാളെ അദ്ദേഹം സിംഗപ്പൂരിലേക്ക് പോകുമെന്നാണ് സൂചന.

 

ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയാണെങ്കിൽ ദുബൈയിൽ നിന്നും നേരിട്ട് അദ്ദേഹത്തിന് സിംഗപ്പൂരിലേക്ക് പോകാനാവില്ല.തിരിച്ച് ഇന്ത്യയിൽ എത്തിയതിന് ശേഷം മാത്രമേ തുടർ യാത്രകൾ നടത്താനാവും.2023 നവംബറിൽ ബൈജുവിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. 9,362.35 കോടി രൂപയുടെ ഫെമ നിയമലംഘനമുണ്ടായെന്നും കാണിച്ചായിരുന്നു നോട്ടീസയച്ചത്.

 

byju raveendran enforcement directorate look out notice