രാജസ്ഥാനില്‍ 25 ഇടങ്ങളിലും ഛത്തീസ്ഗഢിലും ഇഡി റെയ്ഡ്

അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇഡി റെയ്ഡ്. ജല്‍ ജീവന്‍ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ റെയ്ഡ്. എന്നാല്‍ ഓണ്‍ലൈന്‍ വാതു വയ്പ്പ് കുംഭകോണ കേസിലാണ് ഛത്തീസ്ഗഡിലെ റെയ്ഡ്.

author-image
Web Desk
New Update
രാജസ്ഥാനില്‍ 25 ഇടങ്ങളിലും ഛത്തീസ്ഗഢിലും ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഇഡി റെയ്ഡ്. ജല്‍ ജീവന്‍ പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് രാജസ്ഥാനിലെ റെയ്ഡ്. എന്നാല്‍ ഓണ്‍ലൈന്‍ വാതു വയ്പ്പ് കുംഭകോണ കേസിലാണ് ഛത്തീസ്ഗഡിലെ റെയ്ഡ്.

രാജസ്ഥാനില്‍ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വസതിയിലടക്കം 25 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. 13,000 കോടിയുടെ അഴിമതി നടന്നതായാണ് ഇഡിക്ക് ലഭിച്ച വിവരം.

മഹാദേവ് ആപ്പ് മുഖ്യമന്ത്രിക്ക് 508 കോടി നല്‍കി

ഓണ്‍ലൈന്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട മഹാദേവ് ഓണ്‍ലൈന്‍ ആപ്പ് പ്രമോട്ടര്‍മാര്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നല്‍കിയതായി ഇഡി വ്യക്തമാക്കി. വെള്ളിയാഴ്ച നടന്ന വ്യാപകമായ റെയ്ഡിന് ശേഷം പിടിഐയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

5.39 കോടി രൂപ ഛത്തീസ്ഗഡില്‍ നിന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തപ്പോഴും മുഖ്യമന്ത്രിക്ക് പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇഡി പറയുന്നു. അസിം ദാസിന്റെ ഫോണും മഹാദേവ് ഗ്രൂപ്പിന്റെ ഉന്നതനായ ശുഭം സോണിയുടെ ഇ-മെയിലും ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്.

 

 

enforcement directorate india rajastan chhattisgarh