ഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് എഎപി എംപി സഞ്ജയ് സിംഗിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സിംഗിന്റെ ഡല്‍ഹിയിലുള്ള വസതിയില്‍ എത്തിയത്.
നേരത്തെ സിംഗിന്റെ അടുത്ത അനുയായി അജിത് ത്യാഗിയുടെയും മദ്യ നയത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയ കരാറുകാരുടെയും ബിസിനസുകാരുടെയും വീടുകളും ഓഫീസുകളും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.
2020ല്‍ മദ്യശാലകള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഞ്ജയ് സിംഗിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കി, അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചു എന്നിങ്ങനെയാണ് ആരോപണങ്ങള്‍. എഎപി നേതാവ് മനീഷ് സിസോദിയ ഇതേ കേസില്‍ ജയിലിലാണ്.
കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ഇന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയുണ്ട്.കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോണ്‍സ് യു.പി സ്‌കൂള്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കല്ലുപുരയ്ക്കല്‍, ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ കരുനാക്കല്‍, തിരുവാര്‍പ്പ് പഞ്ചായത്തിലെ സെന്റ്‌മേരിസ് എല്‍ പി സ്‌കൂള്‍, തിരുവാര്‍പ്പ് എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിളിരൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് ബുധനാഴ്ച അവധി.