'സതീശാ, എണ്ണി എണ്ണി തിരിച്ചടിക്കാന്‍ മറുഭാഗവുമുണ്ടാകും, നോക്കിക്കോ...'

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് സിപിഎം നേതാവ് ഇ പി ജയരാജിന്റെ മറുപടി. എണ്ണിയെണ്ണി അടിക്കാന്‍ വന്നാല്‍ എല്ലാവരും പുറംകാണിച്ചുനില്‍ക്കില്ല.

author-image
Web Desk
New Update
'സതീശാ, എണ്ണി എണ്ണി തിരിച്ചടിക്കാന്‍ മറുഭാഗവുമുണ്ടാകും, നോക്കിക്കോ...'

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് സിപിഎം നേതാവ് ഇ പി ജയരാജിന്റെ മറുപടി. എണ്ണിയെണ്ണി അടിക്കാന്‍ വന്നാല്‍ എല്ലാവരും പുറംകാണിച്ചുനില്‍ക്കില്ല. അടിച്ചാല്‍ കൊല്ലത്തും കിട്ടുമെന്നത് എല്ലാവര്‍ക്കും ബാധകമാണ്. ഇ പി ജയരാജന്‍ പറഞ്ഞു.

അടിച്ചാല്‍ തിരിച്ചടിക്കില്ലെന്ന നിലപാട് തിരുത്തുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വി ഡി സതീശന്‍ പറഞ്ഞത്. ഇതിനു മറുപടിയുമായാണ് ഇ പി ജയരാജന്‍ എത്തിയത്.

അഹങ്കാരത്തിനും ധിക്കാരത്തിനും പരിധിയുണ്ട്. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ആലോചിച്ച ശേഷമേ പ്രഖ്യാപനം നടത്താവൂ. ആ പ്രഖ്യാപനം സംഘര്‍ഷവും സംഘട്ടനവും ഉണ്ടാക്കാനാണ്. കേരളത്തിലെ പ്രതിപക്ഷ നേതാവാണെന്നു മനസ്സിലാക്കി പിന്തിരിയണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

പാര്‍ലമെന്റ് അംഗങ്ങളെ പുറത്താക്കുന്നത് ഫാസിസ്റ്റ് ഭരണരീതിയുടെ ലക്ഷണമാണെന്നും ഇ പി പറഞ്ഞു. ഇതിനെ പ്രതിരോധിക്കാനുള്ള നിലപാടാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും അതിനു പകരം തെരുവിലിറങ്ങി അടിച്ചോടിക്കും എന്ന പ്രഖ്യാപനമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

kerala cpm ldf politics e p jayarajan v d satheesan