തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

കുന്നത്തുകാല്‍ കൊന്നാനൂരില്‍ കാറില്‍ കടത്തിയ 45 കിലോഗ്രാം കഞ്ചാവ് പിടികൂടി. കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

author-image
Web Desk
New Update
തിരുവനന്തപുരത്ത് വന്‍ ലഹരിമരുന്ന് വേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

 

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍ കൊന്നാനൂരില്‍ കാറില്‍ കടത്തിയ 45 കിലോഗ്രാം കഞ്ചാവ് പിടികൂടി. കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രണ്ടു കാറുകളും പിടിച്ചെടുത്തു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ റ്റി.അനികുമാറിനു ലഭിട്ട വിവരത്തിന്റെ അടിസ്ഥാനത്തില്‍, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും അമരവിള എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും തിരുവനന്തപുരം എക്‌സൈസ് ഐ ബി യൂണിറ്റും ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്. സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ റ്റി.അനികുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജി. കൃഷ്ണകുമാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. ജി. രാജേഷ്, എസ്.മധുസൂദനന്‍ നായര്‍, ടി. ആര്‍. മുകേഷ് കുമാര്‍, കെ. വി. വിനോദ് വിനോജ് പ്രിവന്റീവ് ഓഫീസര്‍മാരായ ബിജുരാജ്, പ്രകാശ്, ജസ്റ്റിന്‍ രാജ്, ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, കൃഷ്ണകുമാര്‍, രജിത്ത്, സുബിന്‍ പി , മുഹമ്മദലി, രാജേഷ് , എസ്. ആര്‍. സാജു, ടോമി, എക്‌സൈസ് ഡ്രൈവര്‍ വിനോജ് ഖാന്‍ സേട്ട്, കെ രാജീവ് എന്നിവരും ഉണ്ടായിരുന്നു.

kollam kerala Crime excise