അമാന്‍: ജോര്‍ദാനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ക്ക് ദാരുണാന്ത്യം. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ആക്രമണമുണ്ടായത്. 25 സൈനികര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആരോപിച്ചു. സൈനികരുടെ ജീവത്യാഗം പാഴാകില്ല. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്ക തിരിച്ചടി നല്‍കും. ജോ ബൈഡന് വ്യക്തമാക്കി.