മലപ്പുറത്ത് തെരുവ് നായ ആക്രമണം; പതിനഞ്ചോളം പേര്‍ക്ക് കടിയേറ്റു

മലപ്പുറം പുളിക്കലില്‍ തെരുവ് നായ ആക്രമണം. പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ആലുങ്ങല്‍, മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.

author-image
Web Desk
New Update
മലപ്പുറത്ത് തെരുവ് നായ ആക്രമണം; പതിനഞ്ചോളം പേര്‍ക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറം പുളിക്കലില്‍ തെരുവ് നായ ആക്രമണം. പതിനഞ്ചോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ആലുങ്ങല്‍, മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്.

മുന്നിയൂര്‍ കോളനിയിലെത്തിയ നായ മൂന്നു പേരെ കടിച്ച ശേഷം ചേവായൂര്‍ റോഡിലേക്ക് പോവുകയായിരുന്നു. ഭൂരിഭാഗം പേര്‍ക്കും കാലിലും മുഖത്തുമാണ് കടിയേറ്റത്. പരിക്കേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

 

malappuram Latest News newsupdate dogattack