'ഒന്നും ശാശ്വതമല്ല': ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിധി മാറുമെന്ന് ഡികെ ശിവകുമാര്‍

ദേശീയ കാഴ്ചപ്പാടുള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ ആന്ധ്രാപ്രദേശ് സംസ്ഥാനം വികസിപ്പിക്കാന്‍ കഴിയൂവെന്നും കേന്ദ്രസര്‍ക്കാര്‍ ഫണ്ടിനെ ആശ്രയിക്കുന്ന വൈഎസ്ആര്‍സിപി, ടിഡിപി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളല്ല അതെന്നും അദ്ദേഹം പറഞ്ഞു.

author-image
Greeshma Rakesh
New Update
'ഒന്നും ശാശ്വതമല്ല': ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിന്റെ വിധി മാറുമെന്ന് ഡികെ ശിവകുമാര്‍

വിജയവാഡ: സമീപഭാവിയില്‍ കോണ്‍ഗ്രസ് ആന്ധ്രാപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എന്‍ രഘുവീര റെഡ്ഡിയ്ക്കൊപ്പം വിജയവാഡ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. 'രാഷ്ട്രീയത്തില്‍ ഒന്നും ശാശ്വതമല്ല.

ഇന്ന് നിങ്ങള്‍ക്ക് സംഖ്യയില്ലായിരിക്കാം, പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ഥിതി മാറും, ആന്ധ്രാപ്രദേശിലെ പാര്‍ട്ടി യൂണിറ്റ് ശക്തിപ്പെടുത്തുന്നതിന് പൂര്‍ണ പിന്തുണ നല്‍കും, ''ശിവകുമാര്‍ പറഞ്ഞു.

 

സംസ്ഥാനത്ത് പാര്‍ട്ടിയുടെ സാധ്യതകള്‍ മെച്ചപ്പെടുമെന്ന് ആന്ധ്ര കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും ശിവകുമാര്‍ പറഞ്ഞു. 2014-ല്‍സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്നാണ്
ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് തകരാന്‍ തുടങ്ങിയത്. അതിനുശേഷം, കോണ്‍ഗ്രസിന് കാര്യമായി ഒന്നും ചെയ്യാനോ അധികാരം തിരികെ പിടിക്കാനോ കഴിഞ്ഞില്ല.

 

'പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന് ഇന്ന് നിയമസഭയിലോ പാര്‍ലമെന്റിലോ ഒരു പ്രതിനിധി പോലുമില്ലായിരിക്കാം, എന്നാല്‍ ഇത് ശാശ്വതമല്ല, സൂര്യാസ്തമയത്തിനു ശേഷം ഒരു ഉദയം ഉണ്ട്. അതാണ് പ്രകൃതിയുടെ നിയമം'-അദ്ദേഹം പറഞ്ഞു.കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.

ദേശീയ കാഴ്ചപ്പാടുള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ ആന്ധ്രാപ്രദേശ് സംസ്ഥാനം വികസിപ്പിക്കാന്‍ കഴിയൂവെന്നും കേന്ദ്രസര്‍ക്കാര്‍ ഫണ്ടിനെ ആശ്രയിക്കുന്ന വൈഎസ്ആര്‍സിപി, ടിഡിപി തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളല്ല അതെന്നും അദ്ദേഹം പറഞ്ഞു. അയല്‍സംസ്ഥാനമായ തെലങ്കാനയിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ശിവകുമാര്‍ ഉറപ്പ് നല്‍കി.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

BJP congress central government DK Shivakumar andhra pradesh