പള്ളിയില്‍ കുര്‍ബാനയെ ചൊല്ലി സംഘര്‍ഷം

പെരുമ്പാവൂര്‍ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍ കുര്‍ബാനയെ ചൊല്ലി സംഘര്‍ഷം. സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന ചൊല്ലണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.

author-image
Web Desk
New Update
പള്ളിയില്‍ കുര്‍ബാനയെ ചൊല്ലി സംഘര്‍ഷം

കൊച്ചി: പെരുമ്പാവൂര്‍ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍ കുര്‍ബാനയെ ചൊല്ലി സംഘര്‍ഷം. സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന ചൊല്ലണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ജനാഭിമുഖ കുര്‍ബാനയാണ് പള്ളിയില്‍ നടത്താനിരുന്നത്. എന്നാല്‍ കുര്‍ബാന അര്‍പ്പണം തുടങ്ങുന്ന സമയത്ത് നാലുപേര്‍ ഏകീകൃത കുര്‍ബാന ചൊല്ലണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഭൂരിപക്ഷം പേരും ഇതിനെ എതിര്‍ത്തതോടെ പള്ളിയ്ക്കുള്ളില്‍ തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവുമായി.

തര്‍ക്കം ഒരു മണിക്കൂറോളം നീണ്ടു. ഒടുവില്‍ പൊലീസെത്തി ഇരു വിഭാഗത്തെയും അനുനയിപ്പിക്കുകയായിരുന്നു. പള്ളി വികാരിയും ഏകീകൃത കുര്‍ബാനയ്ക്ക് അനുകൂലമായ നിലപാടാണ് എടുത്തത്.ഭൂരിപക്ഷാഭിപ്രായം മാനിച്ച് ജനാഭിമുഖ കുര്‍ബാന ചൊല്ലണമെന്ന് വികാരി സമ്മതിക്കുകയായിരുന്നു. 6.30ന് ആരംഭിക്കേണ്ട കുര്‍ബാന രണ്ട് മണിക്കൂര്‍ വൈകി 8.30നാണ് ആരംഭിച്ചത്‌.
.

newsupdate latestnews dispute church