ചെന്നൈ: ലൈസൻസില്ലാതെ ബൈക്ക് റെയ്സ് നടത്തിയതിന് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്.ധനുഷിന്റെ മൂത്തമകൻ യാത്ര രാജയുടെ ബൈക്ക് റെയ്‌സ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായതിനു പിന്നാലെയാണ് നടപടി. 17-കാരനായ യാത്ര ഡ്രൈവിങ് ലൈസൻസില്ലാതെ പൊതുസ്ഥലത്ത് ബൈക്ക് ഓടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനുമായി ആയിരം രൂപയാണ് പിഴ ചുമത്തിയത്.
പോയസ് ഗാർഡനിലെ രജനീകാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്കാണ് യാത്രാ രാജ് ബൈക്ക് റെയ്‌സ് നടത്തിയത്. യാത്ര ബൈക്കിൽ സഞ്ചരിക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് പോലീസ് അന്വേഷണം നടത്തി. യാത്രയ്ക്ക് 17 വയസ്സായതിനാൽ വാഹനമോടിക്കാനോ വാഹനമോടിക്കാനോ ഇപ്പോഴും നിയമപരമായി അനുവാദമില്ല.
18 വയസ്സ് തികയാത്തതും ഹെൽമെറ്റ് വെക്കാത്തതുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിലേക്കു നയിച്ചത്. ബൈക്ക് റെയ്സിന്റെ ദൃശ്യങ്ങളിൽ വാഹനനമ്പർ പ്ലേറ്റ് മറച്ചു വെച്ചിരുന്നു.
യാത്രരാജയും സഹായിയും ഹെൽമെറ്റ് ധരിച്ചിരുന്നില്ല.ബൈക്ക് ഓടിക്കുമ്പോൾ വീഡിയോ എടുക്കരുതെന്ന് പറഞ്ഞ് വഴിയാത്രക്കാരെ ധനുഷിന്റെ സഹായി തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒരു വർഷം മുമ്പാണ് ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും വേർപിരിഞ്ഞത്.