ശബരിമല കളഭാഭിഷേകത്തിനായുള്ള ചന്ദനം ഇടനിലക്കാരനിൽ നിന്ന് വാങ്ങി ദേവസ്വം ബോർഡ്

ബോർഡിന് നേരിട്ട് മറയൂരിൽ നിന്ന് ലേലത്തിലൂടെ ചന്ദനം വാങ്ങാൻ കഴിയവെയാണ് ഇടനിലക്കാരൻ വഴി വാങ്ങുന്നത്.

author-image
Greeshma Rakesh
New Update
ശബരിമല കളഭാഭിഷേകത്തിനായുള്ള ചന്ദനം ഇടനിലക്കാരനിൽ നിന്ന് വാങ്ങി ദേവസ്വം ബോർഡ്

ശബരിമല: ശബരിമലയിൽ കളഭാഭിഷേകത്തിനായി ഉപയോഗിക്കുന്നത് ഇടനിലക്കാരിൽ നിന്നും വാങ്ങുന്ന ചന്ദനം. മറയൂർ ചന്ദനമാണ് ഇത്തരത്തിൽ ദേവസ്വം ബോർഡ് മാവേലിക്കര സ്വദേശിയിൽ നിന്നും വാങ്ങുന്നത്.ബോർഡിന് നേരിട്ട് മറയൂരിൽ നിന്ന് ലേലത്തിലൂടെ ചന്ദനം വാങ്ങാൻ കഴിയവെയാണ് ഇടനിലക്കാരൻ വഴി വാങ്ങുന്നത്. മാത്രമല്ല ഇയാൾ ലേലത്തിലൂടെ വാങ്ങുന്ന ചന്ദനത്തിൽ 90 ശതമാനവും ഗുണമേൻമ കുറഞ്ഞ "വെള്ള"യാണെന്ന് മറയൂർ ചന്ദന ഡിപ്പോയിലെ ഉദ്യോഗസ്ഥർ പറയുന്നു.

ടെൻ‌ഡർ ക്ഷണിക്കാതെയാണ് ഇയാളിൽ നിന്ന് വാങ്ങുന്നത്.ശബരിമലയിൽ ചന്ദനത്തിനൊഴികെ മറ്റെല്ലാ സാധനങ്ങൾക്കും ടെൻഡർ വിളിക്കാറുണ്ട്.മറയൂരിൽ ചെത്തിയൊരുക്കിയ കാതലിനും വേരിനുമാണ് ലേലത്തിൽ ഏറ്റവും കൂടിയ വില.

ഗുരുവായൂർ ദേവസ്വവും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമുൾപ്പടെ നേരിട്ടെത്തിയാണ് ഇവിടെനിന്നും കാതലുള്ള ചന്ദനത്തടികൾ വാങ്ങുന്നത്.എന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ ലേലത്തിൽ പങ്കെടുത്തിട്ടില്ല.ശബരിമലയിൽ കളഭാഭിഷേകത്തിന് വർഷം നൂറുകിലോ ചന്ദനത്തിലധികം വേണ്ടിവരും.

എല്ലാ നികുതികളും ഉൾപ്പടെ കിലോയ്ക്ക് 1200 രൂപയിൽ താഴെമാത്രമാണ് ചന്ദനത്തിന്റെ വില.എന്നാൽ ഗുണമേൻമയുള്ള ചന്ദനത്തിന് 20,000 രൂപയിലധികം നൽകേണ്ടിവരും. ശബരിമലയിലാകട്ടെ കളഭാഭിഷേകത്തിന് ദേവസ്വം ഫീസായ 12500 രൂപ ഉൾപ്പെടെ ഈടാക്കുന്നത് 38,400രൂപയാണ്. ഒരു കളഭാഭിഷേകത്തിന് ഒരുകിലോ മുതൽ ഒന്നരക്കിലോവരെ ചന്ദനമാണ് വേണ്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതുവരെ ലേലത്തിൽ പങ്കെടുത്തിട്ടില്ല.

അതെസമയം ഇടനിലക്കാരൻ ചന്ദനം വാങ്ങുന്നത് നിയമം ലംഘിച്ചാണ്. കാരണം അവരവരുടെ ആവശ്യങ്ങൾക്കു മാത്രമേ മറയൂരിൽ നിന്ന് ലേലത്തിൽ വാങ്ങാവൂ എന്നാണ് ചട്ടം.എന്നാൽ, ഇടനിലക്കാരൻ വാങ്ങി ദേവസ്വം ബോർഡിന് മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത്.ഇത് നിയമവിരുദ്ധമാണ്.

മാത്രമല്ല മറയൂർ ചന്ദന ഡിപ്പോയിൽ നിന്ന് വർഷത്തിലൊരിക്കലേ കൂടിയ അളവിൽ ചന്ദനം വാങ്ങാൻ വനംവകുപ്പിന്റെ അനുമതിയുള്ളൂ. അല്ലാത്തപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വനംവകുപ്പിന്റെ സ്റ്റാളുകളിലും മൂന്നാറിലെ കെ.എഫ്.ഡി.സിയുടെ സ്റ്റാളിലും ഒരുകിലോയിൽ താഴെ ചന്ദനം ലഭിക്കും.

Sabarimala kalabhabhishekam devaswom board marayoor sandalwood