അങ്ങനെ പറഞ്ഞിട്ടേയില്ല; മലക്കംമറിഞ്ഞ് ദേവഗൗഡ; സിപിഎമ്മിന് കുറ്റപ്പെടുത്തലും!

മുന്‍ പരാമര്‍ശത്തില്‍ നിന്ന് മലക്കംമറിഞ്ഞ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. പിണറായി വിജയന്‍ ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് അനുവാദം നല്‍കിയെന്ന മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതിനു പിന്നാലെയാണ് വിശദീകരണവുമായി ദേവഗൗഡ എത്തിയത്.

author-image
Web Desk
New Update
അങ്ങനെ പറഞ്ഞിട്ടേയില്ല; മലക്കംമറിഞ്ഞ് ദേവഗൗഡ; സിപിഎമ്മിന് കുറ്റപ്പെടുത്തലും!

ബംഗളൂരു: മുന്‍ പരാമര്‍ശത്തില്‍ നിന്ന് മലക്കംമറിഞ്ഞ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. പിണറായി വിജയന്‍ ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് അനുവാദം നല്‍കിയെന്ന മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതിനു പിന്നാലെയാണ് വിശദീകരണവുമായി ദേവഗൗഡ എത്തിയത്.

സിപിഎം ജെഡിഎസ്-എന്‍ഡിയെ സഖ്യത്തെ പിണറായി അനുകൂലിക്കുന്നു എന്ന് പറഞ്ഞിട്ടില്ല. കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫിന്റെ ഭാഗമായി തുടരുന്നു എന്നു മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളില്‍ ഇപ്പോഴും അഭിപ്രായഭിന്നത തുടരുന്നതായി ദേവഗൗഡ സമ്മതിച്ചു. എന്നാല്‍, സിപിഎം നേതാക്കളെ ദേവഗൗഡ വിമര്‍ശിച്ചു. നേതാക്കള്‍ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടിയിരുന്നെന്നും ദേവഗൗഡ കുറ്റപ്പെടുത്തി.

kerala cpm politics JDS v s achuthanandan hd deva gowda