മഞ്ഞുമൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ഡൽഹി വിമാനത്താവളത്തിന്റെ ദൃശ്യപരിധി പൂജ്യം

ഡൽഹി വിമാനത്താവളത്തിൽ രാവിലെ 5.30 മുതൽ ദൃശ്യ പരിധി പൂജ്യം മീറ്റർ എന്നാണ് കാലാവസ്ഥ റിപ്പോർട്ട്.

author-image
Greeshma Rakesh
New Update
മഞ്ഞുമൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; ഡൽഹി വിമാനത്താവളത്തിന്റെ ദൃശ്യപരിധി പൂജ്യം

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ കനത്ത മൂടൽമഞ്ഞ്.2023 ഡിസംബര്‍ 30-ന് തുടങ്ങിയ അതിശൈത്യമാണ് ഇപ്പോഴും തുടരുകയാണ്. നിലവിൽ ദൃശ്യപരിധി 50 മീറ്ററിന് താഴെ മാത്രമാണ്. റോഡ്, ട്രെയിൻ വ്യോമഗതാഗതം തുടങ്ങിയവയെ മൂടൽമഞ്ഞ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ഡൽഹി വിമാനത്താവളത്തിൽ രാവിലെ 5.30 മുതൽ ദൃശ്യ പരിധി പൂജ്യം മീറ്റർ എന്നാണ് കാലാവസ്ഥ റിപ്പോർട്ട്. കനത്ത മൂടൽമഞ്ഞ് കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള 22 ട്രെയിനുകൾ വൈകി സർവ്വീസ് നടത്തുന്നതായി റെയിൽവേ അറിയിച്ചു.മാത്രമല്ല ഹൈവേകളിലെ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും യാത്രയിൽ ഫോഗ് ലൈറ്റുകൾ ഉപയോഗിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

പഞ്ചാബ്, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പലയിടത്തും കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം രാജസ്ഥാനിലെ ഒറ്റപ്പെട്ട പ്രദേശങ്ങളെയും മൂടൽ മഞ്ഞ് ബാധിച്ചേക്കാം.

അതെസമയം അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തണുപ്പ് കൂടിയതിനു പിന്നാലെ വായു മലിനീകരണവും രൂക്ഷമായി തുടരുകയാണ്.

വായു മലിനീകരണം രൂക്ഷമായതോടെ ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് നടപടി. റിപ്പോർട്ട് 4 ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നാണ് നിർദേശം.

delhi air pollution heavy fog north india