വിമാനമെത്തി പത്തുമിനിറ്റിനുള്ളില്‍ യാത്രക്കാരന് ആദ്യബാഗ് കിട്ടണം

വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനിറ്റിനകം തന്നെ യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.).

author-image
anu
New Update
വിമാനമെത്തി പത്തുമിനിറ്റിനുള്ളില്‍ യാത്രക്കാരന് ആദ്യബാഗ് കിട്ടണം

ന്യൂഡല്‍ഹി: വിമാനത്തിന്റെ എഞ്ചിന്‍ ഓഫാക്കി പത്തുമിനിറ്റിനകം തന്നെ യാത്രക്കാരുടെ ആദ്യത്തെ ബാഗ് ലഗേജ് ബെല്‍റ്റിലെത്തിക്കണമെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്.). അരമണിക്കൂറിനുള്ളില്‍ എല്ലാ ബാഗുകളും എത്തിക്കണമെന്നും ബി.സി.എ.എസ്. വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, സ്‌പൈസ് ജെറ്റ്, വിസ്താര, എ.ഐ.എക്‌സ്. കണക്ട്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികള്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ലഗേജ് വൈകുന്നുവെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് പുതിയ നീക്കം.

കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിര്‍ദേശപ്രകാരം ജനുവരിയില്‍ രാജ്യത്തെ ഏഴ് പ്രധാന വിമാനത്താവളങ്ങളില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഇക്കാര്യം പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് നിര്‍ദേശം ഇറക്കിയത്. ഫെബ്രുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍വരും.

Latest News national news