കേന്ദ്രവിരുദ്ധ സമരം വ്യാഴാഴ്ച; കേരളത്തിന്റെ അതിജീവനത്തിനെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ട് പോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ഈ പ്രക്ഷോഭം തിരഞ്ഞെടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തില്‍ അധികം കീഴ് വഴക്കമില്ലാത്ത ഈ സമരമാര്‍ഗ്ഗം കേരളത്തിന്റെ മാത്രമല്ല പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്.

author-image
Web Desk
New Update
കേന്ദ്രവിരുദ്ധ സമരം വ്യാഴാഴ്ച; കേരളത്തിന്റെ അതിജീവനത്തിനെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ട് പോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ഈ പ്രക്ഷോഭം തിരഞ്ഞെടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തില്‍ അധികം കീഴ് വഴക്കമില്ലാത്ത ഈ സമരമാര്‍ഗ്ഗം കേരളത്തിന്റെ മാത്രമല്ല പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്. ഒരാളെയും തോല്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം നടത്തുന്നത്. പകരം അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ വേണ്ടിയാണ്. ഈ സമരത്തെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി നിലകൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എ ഭരിക്കുന്ന 17 സംസ്ഥന സര്‍ക്കാരുകളോട് ലാളനയും മറ്റിടങ്ങളില്‍ പീഡനവും എന്നതാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. ഇതിനെ തിരെയാണ് പ്രതീകാത്മകമായ പ്രതിരോധമുയര്‍ത്തുന്നത്.

മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രധാന പ്രശ്‌നങ്ങള്‍

ധനകാര്യ അച്ചടക്കത്തിലെ ഭരണഘടനാ വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നത്. ഇത് മൂലം സൃഷ്ടിക്കപ്പെടുന്ന പണ ഞെരുക്കം സംസ്ഥാനത്തിന്റെ സാമൂഹ്യക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയാകുന്നു.

ഗ്രാന്റുകളും കേന്ദ്രാവിഷ്‌കൃത പദ്ധതികളും നടപ്പിലാക്കുന്നതിന്റെ സൂക്ഷ്മ ഘടന വരെ തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രാലയങ്ങളാണ്. ഇത് ഫെഡറലിസത്തിന് കടകവിരുദ്ധമാണ്. ലൈഫ് പദ്ധതി, യു.ജി.സി തുടങ്ങിയ വിഷയങ്ങളില്‍ അനുവദിക്കേണ്ട ഗ്രാന്റുകളും ഫണ്ടും മുടക്ക് ന്യായം പറഞ്ഞ് തടയുകയാണ്.

ധനകാര്യ കമ്മീഷന്റെ ധനസഹായത്തിലുള്ള 80 ശതമാനവും നികുതി വിഹിതമാണ്. 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.8 ശതമാനമായിരുന്ന നികുതി വിഹിതം 14-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 2.5 ശതമാനവും 15-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് വീണ്ടും കുറഞ്ഞ് 1.9 ശതമാനവുമായിരിക്കുന്നു. 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയത്തിലും മാനദണ്ഡങ്ങളിലും കൈകടത്തി കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമീപനം.

സംസ്ഥാനങ്ങളുടെ നികുതി അവകാശങ്ങളുടെ 44 ശതമാനമാണ് ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ അടിയറവ് വെക്കേണ്ടി വന്നത്. അഞ്ച് വര്‍ഷം കൊണ്ട് നികുതി അപകാരങ്ങളിലെ നഷ്പരിഹാരം നിര്‍ത്തിയ നടപടി പുനഃപരിശോധിക്കണം. സംസ്ഥാനങ്ങള്‍ക്ക് അല്പം കൂടി ബ്രീത്തിംഗ് ടൈം നല്‍കണം.

റവന്യൂ കമ്മി ഗ്രാന്റ് ഔദാര്യമായിരുന്നില്ല. മറിച്ച് അത് സംസ്ഥാനത്തിന്റെ അവകാശമായിരുന്നു. അതും ഇല്ലാതാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

കേരളത്തെ എല്ലാ മേഖലയിലും അവഗണിക്കുകയാണ്. പുതിയ പദ്ധതികള്‍ അനുവദിക്കുന്നില്ല. ഈ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പേര് പരാമര്‍ശിക്കുന്നത് പോലും പരിമിതമാകുന്ന ദുരവസ്ഥയാണുള്ളത്. അത്കൊണ്ട് ഡല്‍ഹിയില്‍ കേരളം സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹായവും പിന്തുണയും ഉണ്ടാകണം. മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാലും പങ്കെടുത്തു.

 

kerala chief minister pinarayi vijayan narendra modi delhi