പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; യുഎപിഎ പ്രകാരം കേസെടുത്തു

പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തില്‍ യുഎപിഎ പ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്തു. സംഭവത്തില്‍ പിടിയിലായ അഞ്ചു പേരെ കേന്ദ്രീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാ

author-image
Priya
New Update
പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; യുഎപിഎ  പ്രകാരം കേസെടുത്തു

ഡല്‍ഹി: പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തില്‍ യുഎപിഎ പ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്തു. സംഭവത്തില്‍ പിടിയിലായ അഞ്ചു പേരെ കേന്ദ്രീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തുന്നുണ്ട്. പിടിയിലായവരെ ഇന്നും ചോദ്യം ചെയ്യും.

ആറാം പ്രതി വിക്രത്തിനായി അന്വേഷണം തുടരുകയാണ്. പ്രതിഷേധക്കാരുമായി തീവ്രവാദ- വിഘടനവാദ സംഘടനകള്‍ക്ക്
ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം അടക്കമുള്ള സാധ്യതകളും അന്വേഷണ സംഘം തള്ളിക്കളഞ്ഞിട്ടില്ല.സിആര്‍പിഎഫ് ഡിജി അനീഷ് സിംഗ് ദയാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കുന്നത്.

delhi police parliament