ഡൽഹി മദ്യനയക്കേസ് : മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി കോടതി

കേസിൽ വാദം കേട്ട കോടതി പ്രതികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇനിയും നിരവധി രേഖകൾ സമർപ്പിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി.

author-image
Greeshma Rakesh
New Update
ഡൽഹി മദ്യനയക്കേസ് : മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി കോടതി

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി റൂസ് അവന്യൂ കോടതി.

കേസിൽ വാദം കേട്ട കോടതി  പ്രതികൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇനിയും നിരവധി രേഖകൾ സമർപ്പിക്കാനുണ്ടെന്ന്  ചൂണ്ടിക്കാട്ടി. അതേസമയം, ക്രിമിനൽ പ്രൊസീജ്യർ കോഡ് (സിആർപിസി) യുടെ 207-ാം വകുപ്പ് എത്രയും വേഗം പൂർത്തിയാക്കാത്തതിൽ അഭിഭാഷകരോട് കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ഡൽഹിയുടെ പുതിയ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് ആരോപിച്ച് സിസോദിയയെ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ. ക്രിമിനൽ ഗൂഢാലോചനയിൽ സിസോദിയ സുപ്രധാനവുമായ പങ്ക് വഹിച്ചതായി സിബിഐ പറയുന്നു.

അതെസമയം ബിനോയ് ബാബുവിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ കോടതി നവംബർ 24 ന് വാദം കേൾക്കും. ഇതിനായി കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. മദ്യക്കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്തിരുന്ന ബിനോയിയെ കഴിഞ്ഞ വർഷം നവംബറിലാണ് ഇഡി അറസ്റ്റ് ചെയ്തത്.

Manish Sisodia delhi judicial custody Delhi Liquor Policy Case