ഡല്‍ഹി വിമാനത്താവളത്തില്‍ 26 വരെ വിമാനങ്ങള്‍ക്ക് നിയന്ത്രണം

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച മുതല്‍ 26 വരെ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

author-image
Web Desk
New Update
ഡല്‍ഹി വിമാനത്താവളത്തില്‍ 26 വരെ വിമാനങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച മുതല്‍ 26 വരെ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10.20 നും ഉച്ചയ്ക്ക് 12.45 നും ഇടയിലാണ് വിമാനങ്ങളുടെ സര്‍വ്വീസിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഈ സമയത്ത് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതിനും ലാന്‍ഡിങ്ങിനും അനുമതിയില്ല. എന്നാല്‍ വ്യോമസേന തുടങ്ങിയ സേനാ വിഭാഗങ്ങളുടെ ഹെലികോപ്റ്ററുകള്‍ക്കും ഗവര്‍ണര്‍ മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹെലികോപ്റ്ററുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.

അതേസമയം റിപ്പബ്ലിക് ദിനാഘോഷം, അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് എന്നിവ കണക്കിലെടുത്ത് ഡല്‍ഹിയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. പ്രശ്‌ന സാദ്ധ്യതയുള്ള എല്ലാ പ്രദേശങ്ങളും ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുയാണ്.

india delhi delhi airport