'20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലും'; മുകേഷ് അംബാനിക്ക് വധഭീഷണി, അന്വേഷണം ആരംഭിച്ച് പൊലീസ്

ഇമെയിൽ ലഭിച്ചതിന് പിന്നാലെ, മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ളയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുംബൈയിലെ ഗാംദേവി പോലീസ് അജ്ഞാതനെതിരെ കേസെടുത്തു.

author-image
Greeshma Rakesh
New Update
'20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലും'; മുകേഷ് അംബാനിക്ക് വധഭീഷണി, അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഇമെയിൽ വഴിയാണ് അജ്ഞാതന്റെ ഭീഷണി.

20 കോടി രൂപ തന്നില്ലെങ്കിൽ ഞങ്ങൾ നിന്നെ കൊല്ലും, ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ തങ്ങളുടെ പക്കലുണ്ടെന്ന് അജ്ഞാതൻ ഭീഷണി ഇമെയിലിൽ എഴുതിയിരുന്നതായി മുംബൈ പൊലീസ് അറിയിച്ചു.

ഇമെയിൽ ലഭിച്ചതിന് പിന്നാലെ, മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ളയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുംബൈയിലെ ഗാംദേവി പോലീസ് അജ്ഞാതനെതിരെ കേസെടുത്തു. ഐപിസി 387, 506 (2) വകുപ്പുകൾ പ്രകാരമാണ് കേസ്. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

mukesh ambani death threat email