തൃശൂർ: വനവാസി കോളനിയിൽ നിന്നും കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇരുവരുടേയും മരണകാരണം കണ്ടെത്തുന്നതിനായി കുട്ടികളുടെ ആന്തരിക അവയവങ്ങൾ പൊലീസ് രാസ പരിശോധനക്കയച്ചു. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിൽ നിന്നും രണ്ടാം തീയതി മുതലാണ് കുട്ടികളെ കാണാതായത്. അരുൺ കുമാർ, 15-കാരനായ സജി കുട്ടൻ എന്നിവരെയാണ് കാണാതായത്.
ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കോളനിക്ക് സമീപത്തുള്ള വനാതിർത്തിയിലെ ഫയർ ലൈനിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസും വനംവകുപ്പും സംയുക്തമായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 100 മീറ്റർ വ്യത്യാസത്തിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. 6 വയസുകാരനായ സജികുമാർ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായും പ്രദേശവാസികൾ പറയുന്നു.