ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായില്‍ ചെരിപ്പ് തിരുകി; മാപ്പ് പറയാന്‍ പറഞ്ഞു, സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്

ഗുജറാത്തില്‍ ശമ്പളം ചോദിച്ചതിനെ തുടര്‍ന്ന് ദലിത് യുവാവിന്റെ വായില്‍ ചെരിപ്പ് തിരുകുകയും മാപ്പു പറയിക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമ വിഭൂതി പട്ടേലിന് (റാണിബ) എതിരെ കേസെടുത്തു.

author-image
Priya
New Update
ശമ്പളം ചോദിച്ച ദലിത് യുവാവിന്റെ വായില്‍ ചെരിപ്പ് തിരുകി; മാപ്പ് പറയാന്‍ പറഞ്ഞു, സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്

മോര്‍ബി: ഗുജറാത്തില്‍ ശമ്പളം ചോദിച്ചതിനെ തുടര്‍ന്ന് ദലിത് യുവാവിന്റെ വായില്‍ ചെരിപ്പ് തിരുകുകയും മാപ്പു പറയിക്കുകയും ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമ വിഭൂതി പട്ടേലിന് (റാണിബ) എതിരെ കേസെടുത്തു.

ടെറസിലേക്കു വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതായും നീലേഷ് ഡല്‍സാനിയ (21) നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസമാണ് നീലേഷിനെ 12,000 രൂപ ശമ്പളത്തില്‍ റാണിബ ഇന്‍ഡസ്ട്രീസില്‍ നിയമിക്കുന്നത്.

എന്നാല്‍ ഒക്ടോബര്‍ 18ന് ഒരു കാരണവുമില്ലാതെ പുറത്താക്കി. 16 ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോള്‍ ഫോണെടുക്കാതെയായി. നീലേഷും സഹോദരന്‍ മെഹുലും അയല്‍വാസിയും ഓഫിസില്‍ എത്തിയപ്പോള്‍ വിഭൂതിയുടെ സഹോദരന്‍ ഓം പട്ടേല്‍ കൂട്ടാളികളുമായി ആക്രമിച്ചു എന്നാണു കേസ്.

നീലേഷ് എത്തിയത് പണം കൊള്ളയടിക്കാനാണെന്ന തരത്തില്‍ വിഡിയോ ചിത്രീകരിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

dalit case