കുസാറ്റ് ദുരന്തം: മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു, മൂന്നു പേര്‍ വിദ്യാര്‍ഥികള്‍, പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം

കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു

author-image
Web Desk
New Update
കുസാറ്റ് ദുരന്തം: മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു, മൂന്നു പേര്‍ വിദ്യാര്‍ഥികള്‍, പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

ആല്‍വിന്‍ ഒഴികെയുള്ള മൂന്നു പേരും രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളാണ്. മരിച്ചു. 72 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവര്‍ കളമശേരി മെഡിക്കല്‍ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്.

ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സ്‌കൂള്‍ ഒഫ് എന്‍ജിനീയറിംഗ് സംഘടിപ്പിച്ച സംഗീതനിശ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ദുരന്തമുണ്ടായത്.

മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. അതിനിടെ, തിക്കിലും തിരക്കിലും വിദ്യാര്‍ഥികള്‍ പടിക്കെട്ടില്‍ വീണു. ഇവരുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.

cusat tragedy kerala kochi cusat