കുസാറ്റ് ദുരന്തം: മരിച്ചത് തിരക്കില്‍പ്പെട്ട് പടിക്കെട്ടില്‍ വീണവര്‍; പരിപാടിക്കെത്തിയത് വന്‍ ജനക്കൂട്ടം

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ സംഗീത പരിപാടിക്കിടെ ദുരന്തം വിതച്ചത് മഴയും തിരക്കും. ധിഷ്ണ എന്ന പേരിലുള്ള ടെക് ഫെസ്റ്റിന്റെ സമാപന വേദിയാണ് ദുരന്തവേദിയായി മാറിയത്.

author-image
Web Desk
New Update
കുസാറ്റ് ദുരന്തം: മരിച്ചത് തിരക്കില്‍പ്പെട്ട് പടിക്കെട്ടില്‍ വീണവര്‍; പരിപാടിക്കെത്തിയത് വന്‍ ജനക്കൂട്ടം

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ സംഗീത പരിപാടിക്കിടെ ദുരന്തം വിതച്ചത് മഴയും തിരക്കും. ധിഷ്ണ എന്ന പേരിലുള്ള ടെക് ഫെസ്റ്റിന്റെ സമാപന വേദിയാണ് ദുരന്തവേദിയായി മാറിയത്. 1500 പേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിലാണ് മഴ മൂലം അപ്രതീക്ഷികമായി ഉണ്ടായ ആള്‍ക്കൂട്ടത്തില്‍ നാലു വിദ്യാര്‍ഥികള്‍ മരിച്ചത്.

ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാന്‍ ആകുന്നതിലും അധികം പേര്‍ പരിപാടിക്കായി എത്തിയിരുന്നു. അപ്രതീക്ഷിതമായി മഴ പെയ്തതോടെ ജനക്കൂട്ടം ഓഡിറ്റോറിയത്തിന്റെ വാതിലിലൂടെ ഇരച്ചുകയറി. ഇതിനിടെ പടിക്കെട്ടില്‍ വീണു പോയ വിദ്യാര്‍ഥികളാണ് മറ്റുള്ളവരുടെ ചവിട്ടേറ്റ് മരിച്ചത്.

നടന്നത് ഏറെ ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി. ശങ്കരന്‍ പറഞ്ഞു.

അതിനിടെ, അപകടത്തില്‍ മരിച്ച മൂന്ന് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞു. രണ്ടാം വര്‍ഷ സിവില്‍ വിദ്യാര്‍ത്ഥി കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിനി വടക്കന്‍ പറവൂര്‍ സ്വദേശിനി ആന്‍ റിഫ്ത, താമരശ്ശേരി സ്വദേശി സാറ തോമസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. 72 പേര്‍ക്ക് പരിക്കേറ്റതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.

 

kerala kochi cusat accident