തിരുവനന്തപുരം: വിതുര പട്ടം കുളിച്ചപാറ കാട്ടിലെ കടവിന് സമീപം പുലിക്കുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരമാണ് നാട്ടുകാര്‍ പുലിക്കുട്ടിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതയെ അറിയിച്ചു.
ഏകദേശം ഒരു മാസത്തോളം മാത്രം പ്രായമുള്ളതാണ് ചത്ത പുലിക്കുട്ടി. പെരിങ്ങമ്മല, പൊന്മുടി മേഖലയില്‍ കുറച്ചുനാളായി പുലിയുടെ സാന്നിധ്യം ഉള്ളതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് വനാതിര്‍ത്തിയായ കാട്ടിലക്കടയില്‍ പുലിക്കുട്ടിയെ ചത്ത കണ്ടെത്തിയത്.
സന്ധ്യ കടിഞ്ഞാല്‍ വനാതിര്‍ത്തികളിലെ വഴികളിലൂടെയുളള യാത്രകള്‍ക്കും കുട്ടികളുടെ ഒറ്റയ്ക്കുള്ള യാത്രകള്‍ക്കും കരുതല്‍ വേണമെന്ന് വനം വകുപ്പ് അധികൃതരും മുന്നറിയിപ്പ് നല്‍കുന്നു.