കേന്ദ്രത്തിന് ശത്രുതാ മനോഭാവം; കേരളത്തെ തകർക്കാനാവില്ലെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി

രണ്ടാം പിണറായി സർക്കാറിന്‍റെ 2024-25 വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം.കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നത് കേന്ദ്ര സർക്കാരാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു

author-image
Greeshma Rakesh
New Update
കേന്ദ്രത്തിന് ശത്രുതാ മനോഭാവം; കേരളത്തെ തകർക്കാനാവില്ലെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി

 

 

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ 2024-25 വർഷത്തെ ബജറ്റിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം.കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നത് കേന്ദ്ര സർക്കാരാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.കേന്ദ്രത്തിന് ശത്രുതാ മനോഭാവമാണ്. കേരളം തളരില്ലെന്നും തകരില്ലെന്നും തകർക്കാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.കേന്ദ്രത്തിന്റെ നീക്കം നീരീക്ഷിച്ച് സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനങ്ങളോടും കേരളത്തോട് പ്രത്യേകിച്ചുമുള്ള കേന്ദ്ര സർക്കറിന്‍റെ അവഗണനയാണ് സാമ്പത്തിക പ്രതിസന്ധിക്ക് വഴിവെക്കുന്നത്. 2023-24ലാണ് കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന ഏറ്റവും കൂടിയ നിലയിലെത്തിയത്. സുപ്രീംകോടതിയെ നിയമ പോരാട്ടവും കോടതിക്ക് പുറത്തെ രാഷ്ട്രീയ സമരവും കാര്യങ്ങൾ മെച്ചപ്പെടുത്തിയേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്ര നിലപാടിൽ മാറ്റം വരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു.

കേന്ദ്രത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ സംസ്ഥാനം പ്ലാൻ ബിയെ കുറിച്ച് ആലോചിക്കണം. ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ സർക്കാരിന് ഉദ്ദേശമില്ല. വികസന പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടു പോകാനാവില്ല. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ടു വരും. അടുത്ത മൂന്ന് വർഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു.

 

അതെസമയം എട്ടു വര്‍ഷം മുമ്പത്തെ കേരളമല്ല, ഇന്നത്തേതെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് സംസ്ഥാനം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പല രംഗത്തും മുന്നില്‍നിന്നപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം പിന്നിലായിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇതില്‍ മാറ്റം വന്നു. എട്ടു വര്‍ഷം മുമ്പത്തെ കേരളമല്ല ഇപ്പോഴത്തേത്. കേരള വിരുദ്ധര്‍ക്കു നിരാശയുണ്ടാക്കുന്ന പുരോഗതിയാണ് കേരളം കൈവരിച്ചതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

pinarayi vijayan central government kerala budget 2024 k.N Balagopal