മൂന്ന് ജില്ലകളില്‍ സംയുക്ത പൊലീസ് പരിശോധന;അറസ്റ്റിലായത് 311 പിടികിട്ടാപ്പുള്ളികള്‍

ഒറ്റരാത്രിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 311 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. എസ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി നടത്തിയ കോമ്പിങ് ഓപറേഷനിലാണ് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായത്.

author-image
Web Desk
New Update
മൂന്ന് ജില്ലകളില്‍ സംയുക്ത പൊലീസ് പരിശോധന;അറസ്റ്റിലായത് 311 പിടികിട്ടാപ്പുള്ളികള്‍

തൃശൂര്‍: ഒറ്റരാത്രിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 311 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. എസ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി നടത്തിയ കോമ്പിങ് ഓപറേഷനിലാണ് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായത്.

റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ 3 ജില്ലകളിലെ പൊലീസ് മേധാവിമാര്‍ ഒന്നിച്ചിറങ്ങിയാണ് ഓപ്പറേഷന്‍ നടത്തിയത്.അന്വേഷണത്തിലിരിക്കുന്ന കേസുകളിലെ 95 പ്രതികളെ അറസ്റ്റ് ചെയ്തു. 132 അബ്കാരി കേസുകളും 67 ലഹരിമരുന്നു കേസുകളും റജിസ്റ്റര്‍ ചെയ്തു. 37 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.

ഭവനഭേദനം ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്നവരാണ് 311 പിടികിട്ടാപ്പുള്ളികള്‍. കള്ളക്കടത്ത് തടയാനായി ജില്ലാ അതിര്‍ത്തികളിലും മറ്റു പ്രധാന ഇടങ്ങളിലും 7608 വാഹനങ്ങള്‍ പരിശോധിച്ചു. ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ 306 ഇടങ്ങളിലും പരിശോധന നടത്തി.

റേഞ്ചിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ വാഹന പട്രോളിങ് അടക്കം മുന്നൂറില്‍പരം പട്രോളിങ് ടീമുകളാണ് പങ്കെടുത്തത്. പൊതുജന സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം കോമ്പിങ് ഓപ്പറേഷനുകള്‍ തുടരുമെന്ന് ഡിഐജി പറഞ്ഞു.

Joint operation kerala police criminals Arrest