ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണച്ചുമതല ക്രൈം ബ്രാഞ്ചിന്

കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല.

author-image
Priya
New Update
ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണച്ചുമതല ക്രൈം ബ്രാഞ്ചിന്

 

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല.

ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 13 പേര്‍ അടങ്ങുന്നതാണ് അന്വേഷണ സംഘം. കേസില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറിനേയും കുടുംബത്തേയും അറസ്റ്റ് ചെയ്തിരുന്നു.

മാമ്പള്ളികുന്നം കവിതരാജില്‍ കെ ആര്‍ പത്മകുമാര്‍( 52), ഭാര്യ എം ആര്‍ അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റിലായത്.

വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുകൊണ്ട് പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാന്‍ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം.

 

ലോണ്‍ ആപ്പില്‍ നിന്ന് പദ്മകുമാര്‍ വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി.ഈ വായ്പകളെല്ലാം തീര്‍ക്കാനുള്ള പണത്തിന് വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

കുട്ടിയെ ഒളിപ്പിക്കുന്ന സ്ഥലത്തെത്തി ടിവി വെച്ചപ്പോഴേക്കും സംഭവം എല്ലാവരും അറിഞ്ഞതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് അവര്‍ കടന്ന് കളഞ്ഞത്.

child kidnap crime branch kollam