'ആരിഫ് ഖാനെ താന്തോന്നി'; തൊടുപുഴയിൽ ഗവര്‍ണര്‍ക്കെതിരെ അസഭ്യ മുദ്രാവാക്യവുമായി സിപിഎം

'തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി' അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. എന്നാൽ തനിക്ക് ഒരു ഭയവുമില്ലെന്ന് തൊടുപുഴയിലെത്തിയതിനു പിന്നാലെ ഗവർണർ പ്രതികരിച്ചു.

author-image
Greeshma Rakesh
New Update
'ആരിഫ് ഖാനെ താന്തോന്നി'; തൊടുപുഴയിൽ ഗവര്‍ണര്‍ക്കെതിരെ അസഭ്യ മുദ്രാവാക്യവുമായി സിപിഎം

ഇടുക്കി: ഇടുക്കിയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി സിപിഎം. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. 'തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി' അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. എന്നാൽ തനിക്ക് ഒരു ഭയവുമില്ലെന്ന് തൊടുപുഴയിലെത്തിയതിനു പിന്നാലെ ഗവർണർ പ്രതികരിച്ചു.

നിയമസഭ ഏകകണ്ഠമായി കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർ ക്കെതിരായ പ്രതിഷേധത്തിന് കാരണമായി സിപിഎം പറയുന്നത്. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിൻ്റെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഗവർണറുടെ വിശദീകരണം.

ഗവര്‍ണറുടെ സന്ദര്‍ശത്തിന് മുന്നോടിയായി എൽഡിഎഫ് ചൊവ്വാഴ്ച ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു ഗവർണർ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്. എൽഡിഎഫ് പ്രതിഷേധവും ഹർത്താലും കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഗവര്‍ണറുടെ യാത്രയ്ക്കും പരിപാടിയ്ക്കും ഏർപ്പെടുത്തിയിരിക്കുന്നത്.

governor arif mohammed khan Thodupuzha cpm protest