സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും

നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.സഖ്യ ചര്‍ച്ചകളും സീറ്റ് ധാരണകളും ദേശീയ-സംസ്ഥാന തലങ്ങളിൽ എടുക്കേണ്ട നയസമീപനങ്ങളും സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് കൂടിയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്.

author-image
Greeshma Rakesh
New Update
സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും

തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. സർക്കാർ-ഗവർണർ പോര് രൂക്ഷമായ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മൂന്ന് ദിവസത്തെ യോഗം വിളപ്പിൽശാല ഇ.എം.എസ് അക്കാദമിയിലാണ് നടക്കുന്നത്.

നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.സഖ്യ ചര്‍ച്ചകളും സീറ്റ് ധാരണകളും ദേശീയ-സംസ്ഥാന തലങ്ങളിൽ എടുക്കേണ്ട നയസമീപനങ്ങളും സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് കൂടിയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. മാത്രമല്ല ഫെബ്രുവരി 8ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഡൽഹി പ്രക്ഷോഭം വിജയിപ്പിക്കാൻ ആവശ്യമായ ചർച്ചകളും യോഗത്തിൽ നടക്കും.

ഇൻഡ്യ മുന്നണിയിലെ അനിശ്ചിതത്വങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തും. ബീഹാറിൽ നിതീഷ് കുമാറിന്റെ നീക്കങ്ങളും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സി.പി.എമ്മിനൊപ്പം സഹകരിക്കാനില്ലെന്ന മമത ബാനർജിയുടെ നിലപാടും ചർച്ചയാകും. ഇതിൽ എല്ലാമുള്ള പാർട്ടിയുടെ നിയമപരമായ സമീപനങ്ങളും നിലപാടുകളും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉയരും.

ദേശീയ - അന്തർദേശീയ വിഷയങ്ങളാണ് സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി പ്രധാനമായും ചർച്ച ചെയ്യുക. എന്നാൽ,പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലേയ്ക്ക് കേന്ദ്ര കമ്മിറ്റി യോഗം വരുമ്പോൾ അതിലേക്ക് മാത്രം ചർച്ചകൾ ഒതുക്കാൻ സി.പി.എമ്മിന് കഴിയില്ല.അതിനാൽ ഗവർണർ - സർക്കാർ പോര്, എക്സാലോജിക്കുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾ ഉൾപ്പെടെ പരിഗണനക്ക് വരാൻ സാധ്യതയേറെയാണ്.

Thiruvananthapuram cpm loksabha election CPM central committee kerala governmnet