മഹാരാഷ്ട്രയില്‍ 129 പേര്‍ക്ക് കൂടി കോവിഡ്; ജെഎന്‍1 10 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 129 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 10 പേര്‍ക്ക് ജെഎന്‍1 വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

author-image
Priya
New Update
മഹാരാഷ്ട്രയില്‍ 129 പേര്‍ക്ക് കൂടി കോവിഡ്; ജെഎന്‍1 10 പേര്‍ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 129 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 10 പേര്‍ക്ക്
ജെഎന്‍1 വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ 137 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. സംസ്ഥാനത്ത് ഇന്നലെ മാത്രം 13002 പരിശോധനകള്‍ നടന്നു.

369 ആക്ടീവ് കേസുകളാണ് മഹാരാഷ്ട്രയില്‍ നിലവിലുള്ളത്.
കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗം നടന്ന വ്യാഴാഴ്ച 117 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അടുത്ത 15 ദിവസത്തേക്ക് കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദതത്തെ വളരെ വേഗത്തില്‍ വ്യാപിക്കുന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം രാജ്യത്ത് കോവിഡിന്റെ ഉപവകഭേദമായ ജെഎന്‍ വണ്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചത് കേരളത്തിലെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ 41 ജെഎന്‍ വണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്.

 

covid maharashtra